ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലി ഓഫീസ്‌ ഉല്‍ഘാടനം നാളെ (28)

പെരിന്തല്‍മണ്ണ : ഇന്ത്യയിലെ പ്രമുഖ ഇസ്‌ലാമിക ഉന്നത പഠന കേന്ദ്രമായ പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യഃ അറബിക്‌ കോളേജിന്റെ ഗോള്‍ഡന്‍ ജൂബിലി ഓഫീസ്‌ ഉല്‍ഘാടനം നാളെ ബുധന്‍ വൈകിട്ട്‌ 5 മണിക്ക്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ജാമിഅഃ കാമ്പസില്‍ വെച്ച്‌ നിര്‍വ്വഹിക്കും. സമസ്‌ത പ്രസിഡണ്ട്‌ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരിക്കും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എ.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍, സി.കെ.എം. സാദിഖ്‌ മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, എന്‍. സൂപ്പി സാഹിബ്‌, എം.സി. മായിന്‍ ഹാജി, പി. അബ്ദുല്‍ ഹമീദ്‌, ടി.കെ. പരീക്കുട്ടി ഹാജി സംബന്ധിക്കും.