ദുബൈ
: ദുബൈ
SKSSF സ്റ്റേറ്റ്
കമ്മിറ്റി സംഘടിപ്പിച്ച
ബോധനം പ്രവര്‍ത്തക കാന്പ്
അല്‍ വുഹൈദ സുന്നി സെന്‍റര്‍
മദ്റസയില്‍ നടന്നു.
സമസ്ത 85-ാം
വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം
യു.എ.ഇ.യിലെത്തിയ
സുന്നി യുവജന സംഘം സംസ്ഥാന
ജനറല്‍ സെക്രട്ടറിയും ചെമ്മാട്
ദാറുല്‍ ഹുദാ ഇസ്‍ലാമിക്
യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുമായ
ഡോ. ബഹാഉദ്ദീന്‍
നദ്‍വി കൂരിയാട് ഉദ്ഘാടനം
നിര്‍വ്വഹിച്ചു. ഉച്ചക്ക്
ശേഷം നടന്ന രണ്ടാം സെഷന്‍
ഹംസക്കുട്ടി മുസ്‍ലിയാര്‍
ആദൃശ്ശേരി ഉദ്ഘാടനം ചെയ്തു.
SKSSF സംസ്ഥാന
വൈസ് പ്രസിഡന്‍റ് നാസര്‍
ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം
നടത്തി. തുടര്‍ന്ന്
നടന്ന ചോദ്യോത്തര വേളക്ക്
നാസര്‍ ഫൈസി നേതൃത്വം നല്‍കി.
ദുബൈ SKSSF
പ്രസിഡന്‍റ്
അബ്ദുല്‍ ഹക്കീം ഫൈസിയുടെ
അദ്ധ്യക്ഷതയില്‍ നടന്ന
ക്യാന്പിന് സെക്രട്ടറി
ശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും
എം.ബി.എ.
ഖാദര്‍ നന്ദിയും
പറഞ്ഞു. യു.എ.ഇ.
SKSSF നാഷണല്‍
കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ്
ശുഐബ് തങ്ങള്‍, ശറഫുദ്ദീന്‍
ഹുദവി, ശക്കീര്‍
കോളയാട്, അബ്ദുല്‍
കരീം എടപ്പാള്‍, ശൗക്കത്തലി
ഹുദവി, ഹൈദരലി
ഹുദവി, മുനീര്‍
ഹുദവി, അബ്ദുല്‍
കരീം ഹുദവി, മന്‍സൂര്‍
മൂപ്പന്‍ തുടങ്ങിയവര്‍
പങ്കെടുത്തു.