ആലപ്പുഴ: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കൗണ്‍സില്‍ ബുധനാഴ്ച രണ്ടിന് വളഞ്ഞവഴി ഇസ്‌ലാമിക് സെന്ററില്‍ നടക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരിക്കും. സമസ്തസമ്മേളനം, മനുഷ്യജാലിക തുടങ്ങിയ പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നതിനും സത്യധാര ദൈ്വവാരികയുടെ ഫണ്ട് സ്വീകരിക്കുന്നതിനുമായാണ് യോഗം ചേരുന്നതെന്ന് ജനറല്‍ സെക്രട്ടറി ബി.നസറുദ്ദീന്‍ അറിയിച്ചു.