ജനുവരി 5 ന് രാജ്ഭവന്‍ മാര്‍ച്ച്
ഖാസി സി.എം. ഉസ്താദിന്റെ മരണത്തെ സംബന്ധിച്ച അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ പുതിയ വിംഗിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത സമര സമിതി ജനുവരി 5 ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ സമസ്ത കാസറഗോഡ് ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആയിരം പേരെ പങ്കെടുപ്പിക്കും.
യോഗത്തില്‍ കെ.ടി. അബ്ദുല്ല മൗലവി അദ്ധ്യക്ഷത വഹിച്ചു. ഇ.പി. ഹംസതുസ്സഅദി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് മുട്ടം, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ദുല്‍ ലത്തീഫ് മൗലവി ചെര്‍ക്കള, ഇബ്രാഹിം ഫൈസി ജെഡിയാര്‍, വി.പി. മുഹമ്മദ് മൗലവി, മുഹമ്മദ് ഫൈസി കജെ എന്നിവര്‍ സംസാരിച്ചു. ടി.പി അലി ഫൈസി സ്വാഗതവും ഖലീല്‍ ഹസനി നന്ദിയും പറഞ്ഞു.