പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള സമയം ക്രമീകരിക്കണം : കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍

സൗദി : പാസ്പോര്‍ട്ട് പുതുക്കുന്നതിനായി ഇന്ത്യന്‍ എംബസിയുടെ കീഴില്‍ സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ പാസ്പോര്‍ട്ട് സ്വീകരിക്കുന്നതിനുള്ള സമയം രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാക്കി ദീര്‍ഘിപ്പിക്കണമെന്നും വ്യാഴം വെള്ളി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും റിയാദ് കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍ പ്രവാസികാര്യ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വ്യാഴം വെള്ളി ദിവസങ്ങളില്‍ ഈ ഓഫീസുകള്‍ അവധിയാകുന്നതു കൊണ്ട് പാസ്പോര്‍ട്ട് യഥാസമയം പുതുക്കാന്‍ കഴിയാതെ പ്രവാസികള്‍ പുറത്തുള്ള ഏജന്‍സിയെയാണ് സമീപിക്കേണ്ടി വരുന്നത്. ഇതുവഴി പാസ്പോര്‍ട്ട് എന്ന വിലപ്പെട്ട രേഖ അംഗീകാരമില്ലാത്ത ഏജന്‍സികളെ ഏല്‍പ്പിക്കേണ്ടി വരുന്നു. വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളും പട്ടണങ്ങളിലും ഷോപ്പുകളിലും ജോലി ചെയ്യുന്നവരും ജോലി സമയം നഷ്ടപ്പെടുത്തിയാണ് ഇപ്പോള്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ എത്തുന്നത്. അബൂബക്കര്‍ പയ്യാനക്കല്‍, സമദ് പെരുമുഖം, അസീസ് പുള്ളാവൂര്‍, മൊയ്തീന്‍ കോയ കല്ലന്പാറ, മൊയ്തീന്‍ ചെറുവണ്ണൂര്‍ എന്നിവര്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.
അലവിക്കുട്ടി ഒളവട്ടൂര്‍