കോഴിക്കോട്
: ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി
പുതുവര്‍ഷാഘോഷങ്ങള്‍
ക്രിയാത്മകവും വിവേകപൂര്‍ണ്ണവുമാക്കാന്‍
യുവജനങ്ങളുടെ മനസ്സൊരുങ്ങണമെന്ന്
SKSSF ഇബാദ്
സ്റ്റേറ്റ് കമ്മിറ്റി ഇയര്‍
പ്ലാന്‍ കാന്പ് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ
സമൂഹിക പ്രശ്നങ്ങള്‍ രാജ്യം
അഭിമുഖീകരിക്കുകയും താഴേതട്ടില്‍
ജനങ്ങള്‍ പ്രശ്നങ്ങള്‍
നേരിടുകയും ചെയ്യുന്പോള്‍
ആഘോഷദിനങ്ങള്‍ ലഹരിയിലും
ആര്‍ഭാടങ്ങളിലും ചെലവഴിക്കുന്നത്
കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചു
വരുത്തും. ക്യാന്പ്
SKSSF ജനറല്‍
സെക്രട്ടറി ഓണന്പിള്ളി
മുഹമ്മദ് ഫൈസി ഉദ്ഘാടനം
ചെയ്തു. ഇബാദ്
ചെയര്‍മാന്‍ സാലിം ഫൈസി
കൊളത്തൂര്‍ അദ്ധ്യക്ഷത
വഹിച്ചു. പുതുവര്‍ഷ
സന്ദേഷം, പ്രൊജക്ട്
പ്ലാനിംഗ്, ദഅ്‍വത്ത്
അനിവാര്യത, പ്രബോധകന്‍റെ
മനസ്സ്, കര്‍മ്മം
ലക്ഷ്യമാക്കുന്നത് എന്നീ
സെഷനുകള്‍ക്ക് അബ്ദുല്‍
ഹമീദ് ഫൈസി അന്പലക്കടവ്,
ശാഹുല്‍ ഹമീദ്
മേല്‍മുറി, ആസിഫ്
ദാരിമി പുളിക്കല്‍,
കെ.എം.
ശരീഫ് പൊന്നാനി,
റസാഖ് പുതുപൊന്നാനി
എന്നിവര്‍ നേതൃത്വം നല്‍കി.
ബി.എസ്.കെ.
തങ്ങള്‍
എടവണ്ണപ്പാറ, മുസ്തഫ
മാസ്റ്റര്‍ മുണ്ടുപാറ,
ടി.വി.
അഹ്‍മദ് ദാരിമി,
അബ്ദുസ്സലാം
ഹാജി ചേളാരി, ശമീര്‍
ഫൈസി ഒടമല, കോമുക്കുട്ടി
ഹാജി, മുസ്തഫ
മാസ്റ്റര്‍ കട്ടുപ്പാറ,
സി.കെ.
മുഹ്‍യിദ്ദീന്‍
ഫൈസി കോണോംപാറ, ഫാറൂഖ്
പന്നൂര്‍, ജലീല്‍
ഫൈസി അരിന്പ്ര പ്രസംഗിച്ചു.
കേരളത്തിലെ
ദഅ്‍വാ പ്രവര്‍ത്തനങ്ങള്‍
എന്ന വിഷയത്തില്‍ ഉമറാ
എക്സിക്യൂട്ടീവ് മീറ്റ്
ജനുവരി രണ്ടിന് കോഴിക്കോട്
മറീന റസിഡന്‍സില്‍ ചേരും.
- അബ്ദുറസാഖ്