ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ ബുര്‍ദ മജ്‍ലിസ് ഇന്ന് (23)

അബൂദാബി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക മഹാ സമ്മേളന പ്രചരണാര്‍ത്ഥം ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍റര്‍ റിലിജിയസ് വിംഗ് സംഘടിപ്പിക്കുന്ന ബുര്‍ദ സംഗമം ഇന്ന് സെന്‍ററില്‍ നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ ഇസ്‍ലാമിക് വൈസ് ചാന്‍സിലറുമായ ഡോക്ടര്‍ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി ഉദ്ഘാടനം ചെയ്യും. ഇസ്‍ലാമിക് സെന്‍റര്‍ സെക്രട്ടറി മൊയ്തു ഹാജി, വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുറഹ്‍മാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിക്കും. കണ്ണൂര്‍ അസ്അദിയ്യ ഫൌണ്ടേഷന്‍ പ്രവര്‍ത്തകര്‍ ബുര്‍ദ അവതരിപ്പിക്കും.
- ഷജീര്‍ ഇരിവേരി