ബഹാഉദ്ദീന്‍ നദ്‍വിക്ക് സ്വീകരണം നല്‍കി

ദുബൈ : സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചരണാര്‍ത്ഥം യു...യിലെത്തിയ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിയും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുമായ ഉസ്താദ് ബഹാഉദ്ദീന്‍ നദ്‍വി കൂരിയാടിന് ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. യു... സുന്നി കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, ജലീല്‍ ഹാജി ഒറ്റപ്പാലം, സയ്യിദ് ശുഐബ് തങ്ങള്‍, ശിയാസ് സുല്‍ത്താന്‍, റഹ്‍മാന്‍, ശൗക്കത്തലി ഹുദവി, ഹൈദര്‍ അലി ഹുദവി, മുനീര്‍ ഹുദവി, അബ്ദുല്‍ കരീം ഹുദവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.