സമസ്‌ത 85-ാം വാര്‍ഷികം; എഡ്യുക്കോള്‍-2012 ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും

ചേളാരി : 2012 ഫെബ്രുവരി 23-26 വരെ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി ജാമിഅ മില്ലിയ്യ ന്യൂഡല്‍ഹി, ഹംദര്‍ദ്‌ യൂണിവേഴ്‌സിറ്റി, ആസാദ്‌ ഉറുദു യൂണിവേഴ്‌സിറ്റി, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, നാഷണല്‍ ലോ സ്‌കൂള്‍, എയിസ്‌.ഐ.ടി.ടി സ്ഥാപന പ്രതിനിധികളുടെ എഡ്യുകോള്‍-2012 ഇന്ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ കോഴിക്കോട്‌ ഇസ്‌ലാമിക്‌ സെന്ററില്‍ SKSSF സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസ്‌ അലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. വിവിധ യൂണിവേഴ്‌സിറ്റികളിലെ കോഴ്‌സുകള്‍, ഉപരിപഠനസാധ്യതകള്‍, ഗവേഷണം തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസ്‌ നയിക്കും. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ബശീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ശാഹുല്‍ഹമീദ്‌ മാസ്റ്റര്‍ മേല്‍മുറി, എസ്‌.വി.മുഹമ്മദലി മാസ്റ്റര്‍, അഡ്വ: സി.കെ.ഫൈസര്‍, ഹസന്‍ ശരീഫ്‌ വാഫി, അബ്‌ദുല്‍ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ സംസാരിക്കും