സമസ്ത സമ്മേളനം വിജയിപ്പിക്കും

കക്കാട് : ഫെബ്രുവരി 23-26 തിയ്യതികളില്‍ കൂരിയാട് വെച്ച് നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാ സമ്മേളനം വിജയിപ്പിക്കാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും കക്കാട് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച SYS, SKSSF, SBV സംയുക്ത പ്രവര്‍ത്തന സംഗമം തീരുമാനിച്ചു. ടി.കെ. ഇബ്റഹീം കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. സ്വാദിഖ് അലി ഒ. അദ്ധ്യക്ഷത വഹിച്ചു. . അബ്ദുറഹ്‍മാന്‍ കുട്ടി, പുതിയകത്ത് മുഹമ്മദ് ഹാജി, അബ്ദുസ്സലാം ഇ.വി., മുഹമ്മദ് റാഫി, ഇസ്മാഈല്‍ മുക്കന്‍, സിദ്ദീഖ് ഒള്ളക്കന്‍, അനീസ് കൂരിയാടന്‍, അശ്റഫ്, സൈനുദ്ദീന്‍ പി. എന്നിവര്‍ സംസാരിച്ചു. മന്‍സൂര്‍ ഒ സ്വാഗതവും ആശിഖ് സി.വി. നന്ദിയും പഞ്ഞു.