മുഅല്ലിം ഡേ ആചരിച്ചു

പതിയാശ്ശേരി : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്‍റെ തീരുമാനപ്രകാരം 2011 ഡിസംബര്‍ 11 ഞായറാഴ്ച പതിയാശ്ശേരി നൂറുല്‍ ഇസ്ലാം മദ്റസയില്‍ മുഅല്ലിദം ദിനം ആചരിച്ചു. രാവിലെ 7.30 ന് മഹല്ല് പ്രസിഡന്‍റ് ജമാലുദ്ദീന്‍ ഹാജി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന ഖബര്‍ സിയാറത്തിന് സ്വദര്‍ മുഅല്ലിം സിറാജുദ്ദീന്‍ ഫൈസി നേതൃത്വം നല്‍കി. മഹല്ല് സെക്രട്ടറി മൂസാ ജാഫര്‍ സ്വാഗതം പറഞ്ഞു. സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊടുങ്ങല്ലൂര്‍ റെയിഞ്ച് പ്രസിഡന്‍റും പതിയാശ്ശേരി മഹല്ല് ഖത്തീബുമായ ഹാജി എം.കെ. മുജീബ് റഹ്‍മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. മദ്റസാ ഇന്‍ചാര്‍ജ്ജ് കെ.എച്ച്. നാസര്‍ നന്ദി പറഞ്ഞു.
- ഷെജീര്‍ എ.എസ്.