ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തില്‍ നിന്ന് ഇന്ത്യക്കാര്‍ മാതൃക ഉള്‍ക്കൊള്ളണം :ജോണ്‍ എബ്രഹാം
ബഹ്‌റൈന്‍ സമസ്തയുടെ ദേശീയ ദിനാഘോഷം ഇന്ത്യന്‍ സ്‌കള്‍ ചെയര്‍മാന്‍ ജോണ്‍ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. |
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ബഹ്‌റൈന്റെ 40ാം ദേശീയ ദിനാഘോഷം ശ്രദ്ധേയമായി.
മനാമ സമസ്താലയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ക്ക് മദ്രസ്സാ വിദ്യാര്‍ഥികളുടെ ബഹ്‌റൈന്‍ ദേശീയ ഗാനത്തോടെയാണ് തുടക്കമായത്.
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജോണ്‍ എബ്രഹാം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ നാഷണല്‍ ഡെ ഏന്ന പേരില്‍ നിന്നു ത്‌ന്നെ നമ്മുക്ക് ഏറെ പഠിക്കാനുണ്ടെന്നും മേലിലെങ്കിലും ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷം ഇന്‍ഡിപെന്റന്‍സ് ഡെ എന്നതിനു പകരം ബഹ്‌റൈനെ മാതൃകയാക്കി ഇന്ത്യന്‍ ദേശീയദിനാഘോഷം എന്ന് തിരുത്തി പറയാനും അടിമത്തങ്ങള്‍ വിളിച്ചു പറയുന്നതിനു പകരം നമ്മുടെ ആത്മാഭിമാനമുയര്‍ത്തുന്ന ആഘോഷങ്ങളുണ്ടാക്കാനും നാം തയ്യാറാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്രസ്സാ വിദ്യാര്‍ഥ്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും അദ്ധേഹം നിര്‍വഹിച്ചു.
സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. മക്കള്‍ മാതാപിതാക്കളെ അടുത്തറിയും പോലെ നമ്മള്‍ നമ്മുടെ ദേശത്തെ കുറിച്ചു മനസ്സിലാക്കണമെന്നും ഇളം തലമുറക്ക് അക്കാര്യം പകര്‍ന്നു കൊടുക്കണമെന്നും സ്വരാജ്യ സ്‌നേഹം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അദ്ധേഹം പറഞ്ഞു.
സമസ്ത കോ ഓര്‍ഡിനേറ്റര്‍ ഉസ്താദ് അബ്ദു റസാഖ് നദ്‌വി ദേശീയ ദിന സന്ദേശം നല്‍കി. കെ.എം.സി.സി ജനറല്‍ സെക്രട്ടറി എസ്.വി.ജലീല്‍, ഡോ. അശ്‌റഫ്, മുസ്ഥഫ കളത്തില്‍, ലത്തീഫ് ചേരാപുരം, വികെ. കുഞ്ഞഹമ്മദാജി, അഷ്‌റഫ് കാട്ടില്‍പീടിക, ശറഫൂദ്ധീന്‍ മാരായ മംഗലം, ഹാശിം കോക്കല്ലൂര്‍, ഉബൈദുല്ല റഹ് മാനി എന്നിവര്‍ സംസാരിച്ചു.
ശഹീര്‍ കാട്ടാമ്പള്ളി സ്വാഗതവും എസ്.എം. അബ്ദുല്‍ വാഹിദ്‌നന്ദിയും പറഞ്ഞു.