സമസ്‌ത 85-ാം വാര്‍ഷികം നേതാക്കള്‍ യു.എ.ഇയില്‍ പര്യടനം നടത്തും

യു.എ.ഇ. : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ത്ഥം യു.എ.ഇയില്‍ ഫ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , ഡോ: ബഹാവുദ്ദീന്‍ നദ്‌വി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പര്യടനം നടത്തും. അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ഐന്‍ , അല്‍ദൈദ്‌, അജ്‌മാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടികളില്‍ നേതാക്കള്‍ പ്രസംഗിക്കും. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലെയും സമസ്‌തയുടെ കീഴ്‌ഘടകങ്ങള്‍ നേതാക്കളുടെ സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കുവാന്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. യു.എ.ഇയിലേക്ക്‌ പുറപ്പെടുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി ഫ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക്‌ സമസ്‌ത മുശാവറ യാത്രയപ്പ്‌ നല്‍കി. ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി.അബ്‌ദുള്ള മുസ്‌ലിയാര്‍. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ , ഫ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍ പാറന്നൂര്‍, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍ , കെ.ടി.ഹംസ മുസ്‌ലിയാര്‍ , യു.എം.അബ്‌ദുറഹിമാന്‍ മുസ്‌ലിയാര്‍ , എ.പി.മുഹമ്മദ്‌ മുസ്‌ലിയാര്‍ , എം.എ.ഖാസിം മുസ്‌ലിയാര്‍ , എം.കെ.മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ , കെ.പി.അബ്‌ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ , കെ.പി.സി.തങ്ങള്‍ , ടി.പി.മുഹമ്മദ്‌ എന്ന ഇപ്പ മുസ്‌ലിയാര്‍ , എം.പി.കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസംഗിച്ചു.