സമസ്‌ത 85-ാം വാര്‍ഷികം; യൂത്ത്‌ സംഗമങ്ങള്‍ നടത്തും

ചേളാരി : 2012 ഫെബ്രുവരി 23 - 26 വരെ വേങ്ങര-കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്‌ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി 2012 ജനുവരി 10-15 തിയ്യതികളില്‍ എല്ലാ പഞ്ചായത്ത്‌ തലങ്ങളിലും യൂത്ത്‌ മീറ്റുകളും വെഹിക്കിള്‍ റാലികളും സംഘടിപ്പിക്കും.
ചേളാരി സമസ്‌താലയത്തില്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നിയുവജന സംഘം സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികളുടെ യോഗം സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്‌ഘാടനം ചെയ്‌തു. പിണങ്ങോട്‌ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, കെ.എ.റഹ്‌മാന്‍ ഫൈസി, അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍, ഹാജി.കെ.മമ്മദ്‌ ഫൈസി, മൊയ്‌തുഹാജി പാലത്തായി, യു.കെ.ലത്വീഫ്‌ മുസ്‌ലിയാര്‍, അഹ്‌മദ്‌ തെര്‍ളായി സംസാരിച്ചു.