ചേളാരി : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം
വാര്‍ഷികത്തോടനുബന്ധിച്ച് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയില്‍
റജിസ്‌ത്രര്‍ ചെയ്‌ത മഹല്ല് ഭാരവാഹികളുടെയും, മേഖലാ, ജില്ലാ, സംസ്ഥാന
ഭാരവാഹികളുടെയും സംഗമം 2012 ജനുവരി 4ന് ബുധനാഴ്‌ച 11 മണിക്ക് ചേളാരി
സമസ്‌താലയത്തില്‍ ചേരും. പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും,
ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ടി.കെ.എം.ബാവ
മുസ്‌ലിയാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാര്‍,
പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, ഉമര്‍ ഫൈസി മുക്കം
പ്രസംഗിക്കും. �മഹല്ല് ശാക്തീകരണത്തിന് ശാസ്‌ത്രീയ സമീപനം� പ്രൊജക്‌റ്റ്
പിണങ്ങോട് അബൂബക്കര്‍ സമര്‍പ്പിക്കും. ബഹുസ്വര സമൂഹത്തില്‍ മാന്യമായ ഇടം
ഉറപ്പാക്കി ഇസ്‌ലാമിക ദഅ്‌വ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താന്‍ പ്രപ്‌തമാക്കിയ
മഹല്ല് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, കാലിക വെല്ലുവിളികള്‍
ഏറ്റെടുത്തു കരുത്ത് നേടുന്നതിനും ക്യാമ്പില്‍ പദ്ധതികള്‍ രൂപപ്പെടുത്തും. സമസ്‌ത:
85-ാം വാര്‍ഷിക മഹാസമ്മേളന വിജയത്തിനും മഹല്ല് സാരഥി സംഗമം മുതല്‍കൂട്ടാവും.