കാസര്‍കോട് : വികാസത്തിന്റെ വഴിയടയാളങ്ങള്‍ എന്ന SKSSF കാസര്‍കോട്
ജില്ലാകമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറുമാസ കര്‍മ്മപദ്ധതിയുടെ ഭാഗമായി
നടക്കുന്ന മൂന്ന് മാസത്തെ ആദര്‍ശ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ജനുവരി 9ന്
തൃക്കരിപ്പൂര്‍ മുതല്‍ 12 ന് മഞ്ചേശ്വരം വരെ സംഘടിപ്പിക്കുന്ന ആദര്‍ശ യാത്രയുടെ
ഭാഗമായി ജില്ലയിലെ 11 മേഖലകളില്‍ ആദര്‍ശ കണ്‍വെന്‍ഷനുകള്‍ നാളെ മുതല്‍ (ശനി)
ഡിസംബര്‍ 31 വരെ നടക്കും . വിവിധ കണ്‍വെന്‍ഷനുകളില്‍ ജില്ലാപ്രസിഡണ്ട്
ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ്
നിസാമി, ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍, താജുദ്ദീന് ദാരിമി പടന്ന, ഹാഷിം
ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട,
മൊയ്തീന് ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി കോട്ടപ്പുറം തുടങ്ങിയവര്‍
സംബന്ധിക്കും.