കേരളത്തില്‍ വൈഞാനിക വിപ്ലവത്തിന്ന് നേത്രത്വം നല്‍കിയത് സമസ്ത : ഓണമ്പിള്ളി
ചടങ്ങ്ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉത്ഘാടനം ചെയ്യുന്നു |
ആലുവ : വിദ്യഭ്യാസ സാംസ്ക്കാരിക മേഖലകള്‍ ഉള്‍പ്പെടേ മുസ്ലിം കൈരളിയുടെ പുരോഗതി ഇന്ന് ദ്രശ്യമാണെന്നും അതിലൂടെ സമൂഹത്തില്‍ സുക്രതങ്ങളുടെ ഉദ്ദാരണത്തിന്ന് സമസ്തയാണ് നേത്രത്വം നല്‍കിയതെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു. "സുക്രതങ്ങളുടെ സമുദ്ദരണത്തിന്ന് " എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി ബഹുജന പ്രചരണത്തിന്റെ ജില്ലാ തല ഉത്ഘാടനവും ത്ജ്നീദ് ജില്ലാ ക്യാമ്പും ആലുവ ആലിയ കോളേജ് ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സയ്യിദ് ശഫീക് തങ്ങള്‍ അദ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി , എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് റഹീം മസ്റ്റര്‍ ചുഴലി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സെക്രട്ടറി ഫൈസല്‍ കരങാപ്പടി സ്വാഗതവും അലി പായിപ്ര നന്ദിയും പറഞ്ഞു.