കോഴിക്കോട്: ശനിയാഴ്ച ദുല്‍ഖഅദ് 29ന് മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (04832836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ക്കു വേണ്ടി നാഇബ് ഖാസി ഡോ. ബഹാഉദ്ദീന്‍ നദ്‍വി (04942464502), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149), കോഴിക്കോട് മുഖ്യഖാസി കെവി ഇമ്പിച്ചമ്മത് ഹാജി (9895271685), കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍ (9447405099) തുടങ്ങിയവര്‍ അറിയിച്ചു. ശനിയാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ ഒക്ടോബര്‍ 14ന് ആകും ഹജ്ജിലെ ഏറ്റവും പ്രധാന അനുഷ്ഠാനമായ അറഫ സംഗമം. തൊട്ടടുത്ത ദിനം ബലിപെരുന്നാളും. ശനിയാഴ്ച മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ 15നായിരിക്കും അറഫ ദിനം.