ഉസ്താദ്‌ നാട്ടിക വി. മൂസ മുസ്‌ലിയാരെ അനുസ്മരിച്ചു

നാട്ടിക ഉസ്താദ്‌
മേലാറ്റൂര്‍: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന നാട്ടിക വി. മൂസ മുസ്‌ലിയാരുടെ 12-ാം അനുസ്മരണസമ്മേളനം കള്‍ച്ചറല്‍ സെന്ററില്‍ നടന്നു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പണ്ഡിതനായിരുന്നു നാട്ടിക മൂസ മുസ്‌ലിയാരെന്ന് എം.എല്‍.എ പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍കരീം അധ്യക്ഷതവഹിച്ചു. 'നാട്ടിക ഭാവനയില്‍ കണ്ട സമൂഹം' എന്ന വിഷയത്തില്‍ സി. ഹംസ പ്രഭാഷണം നടത്തി. അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് നടത്തിയ സാഹിത്യമത്സരങ്ങളിലെ വിജയികള്‍ക്ക് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂബക്കര്‍ ഹാജി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു. പി. നാരായണനുണ്ണി, ജലാല്‍ ഉമരി, കെ.ടി.എം.എ. സലാം, കെ. മനോജ്, പുത്തനഴി മൊയ്തീന്‍ഫൈസി, കെ.വി. മുഹമ്മദ്, പ്രൊഫ. പി. ഷെയ്ക്ക് മുഹമ്മദ്, പി.എം.എസ്. ഉബൈദുള്ള തങ്ങള്‍, എം.എം. നൂറുദ്ദീന്‍, ബി. മുസമ്മില്‍ഖാന്‍ എന്നിവര്‍ പ്രസംഗിച്ചു.