"വിവാഹ പ്രായം: നിര്‍ണയിക്കേണ്ടതാര്...?" SKSSF ഓപ്പണ്‍ ഫോറം ശ്രദ്ധേയമായി

വിവാഹ പ്രായ വിവാദം: സമസ്തയുടെ തീരുമാനം സമുദായം സ്വീകരിക്കും- റശീദലി ശിഹാബ്
മലപ്പുറം: വിവാഹ പ്രായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പല മുസ്‌ലിം നാമധാരികളും തെറ്റിദ്ധരിച്ചാണ് സംസാരിച്ച് കൊണ്ടിരിക്കു ന്നതെന്നും ഇക്കാര്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ തീരുമാനങ്ങള്‍ സമുദായം സ്വീകരിക്കുമെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. വിവാഹമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുസ്‌ലിം വ്യക്തി നിയമമനുസരിച്ച് ജീവിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ സംവിധാനമുണ്ട്. പുതിയ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം ഇതില്‍ നിയമ തടസ്സം നേരിട്ടപ്പോള്‍ അതിന് നിയമ പരിരക്ഷ നേടാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിനെ ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത് തിരിച്ചറിയാന്‍ പ്രബുദ്ധ സമൂഹത്തിന് കഴിയും. 
അബ്ദുല്‍ ഹമീദ് ഫൈസി മോഡറേറ്ററായിരുന്നു. ഓണമ്പള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. സി.ഹംസ, അഡ്വ. എ സജ്ജാദ് ആലപ്പുഴ, പ്രൊഫ. ഓമാനൂര്‍ മുഹമ്മദ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ശാഹുല്‍ ഹമീദ് മേല്‍മുറി, കെ.കെ.എസ് തങ്ങള്‍, സലീം എടക്കര പ്രസംഗിച്ചു. സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും പി.എം റഫീഖ് അഹ്മദ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഓഡിയോ റെക്കോർഡ്‌ താഴെ കേൾക്കാം