"വിവാഹപ്രായം നിര്‍ണ്ണയിക്കേണ്ടതാര്?" കാസറകോട് SKSSF ഓപണ്‍ ഫോറം 9ന്

കാസറകോട്: 'വിവാഹപ്രായം നിര്‍ണ്ണയിക്കേണ്ടതാര്?' എന്ന വിഷയത്തെക്കുറിച്ച് എസ്.കെ. എസ്.എസ്.എഫ് കാസറകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 9 ന് ബുധനാഴ്ച്ച വൈകുന്നേരം നാലു മണിക്ക് കാസറകോട് പുതിയബസ്റ്റാന്റിന് സമീപത്ത് വെച്ച് ഓപ്പണ്‍ ഫോറം സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.പരിപാടിയില്‍ നാസര്‍ ഫൈസി കൂടത്തായി മോഡറേറ്റര്‍ ആയിരിക്കും.മത -രാഷ്ട്രീയ-നിയമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും.പൊതു ജനങ്ങള്‍ക്കും ഓപ്പണ്‍ ഫോറത്തില്‍ ചോദ്യം ചോദിക്കാന്‍ അവസരം നല്‍കുന്നതാണ്. യോഗത്തി ല്‍ജില്ലാ പ്രസിഡണ്ട് പി.കെ.താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
ഇബ്രാഹിം ഫൈസി ജെഡിയാര്‍,ഹാഷിം ദാരിമി ദേലമ്പാടി,സുഹൈര്‍ അസ്ഹരി പള്ളങ്കോട്,ഹമീദ് ഫൈസി കൊല്ലമ്പാടി,സി.പി.മൊയ്തു മൗലവി ചെര്‍ക്കള,സിദ്ദീഖ് അസ്ഹരി പാത്തൂര്‍,മുനീര്‍ ഫൈസി ഇടിയടുക്ക,ഷമീര്‍മൗ ലവികുന്നുങ്കൈ,മുഹമ്മദലി മൗലവി പടന്ന,യൂനുസ് ഹസനി,സലാം ഫൈസി പേരാല്‍,മഹ്മൂദ് ദേളി,കെ.എച്ച്.അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍,റഷീദ് ഫൈസി ആറങ്ങാടി,മുഹമ്മദ് ഫൈസി കജ,മൊയ്തീന്‍ ചെര്‍ക്കള,ഖലീല്‍ ഹസനി ചൂരി,യൂസുഫ് വെടിക്കുന്ന്, സിദ്ദീഖ്‌ബെളിഞ്ചം ,യൂസുഫ്ആമത്തല, സുബൈര്‍ നിസാമി കളത്തൂര്‍ ,ഫാറൂഖ് കൊല്ലമ്പാടി,ഹാരിസ് ഹസനി മെട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.