എസ്.കെ.എസ്.എസ്.എഫ്.ജില്ലാ കാമ്പസ് കോള്‍ നാളെ (ബുധന്‍) കാസര്‍കോട്ട്

കാസര്‍കോട്: ''സ്വപ്ന തലമുറയ്ക്കായുള്ള പോരാട്ടം'' എന്നപ്രമേയ മുയര്‍ത്തി കേരളത്തിന് അകത്തും പുറത്തും 132 ഓളം കാമ്പസുകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എസ്.കെ.എസ്. എസ്.എഫ് കാമ്പസ് വിംഗ് കാസര്‍കോട് ജില്ലയിലും പ്രവര്‍ത്തനം സജീവമാക്കുന്നു. ധാര്‍മ്മികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാമ്പസുകളില്‍ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കികൊണ്ടിരിക്കുന്ന കാമ്പസ് വിംഗ് ജില്ലയിലും പ്രവര്‍ത്തനം സജീവമാക്കുന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചെടുത്തോളം ആശാവഹമാണ്.നാളെ (ബുധന്‍) രാവിലെ 9.30 ന് വിദ്യാനഗറിലുള്ള എസ്.വൈ.എസ്.സമ്മേളന സ്വാഗത സംഗം ഓഫീസ് ഹാളില്‍ സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്യുന്നകാമ്പസ് കോള്‍ എന്ന ഏകദിന ക്യാമ്പില്‍ 'എക്‌സ്‌പ്ലോര്‍ ദി ക്രിയേറ്റിവിറ്റി' എന്ന വിഷയത്തില്‍ ഹനീഫ് ദേലംപാടിയും 'സയന്‍സ് & ഇസ്‌ലാം' എന്ന വിഷയത്തില്‍ റഷീദ് ബാഖവിയും സെഷനുകള്‍ കൈകാര്യംചെയ്യും. എസ്.കെ.എസ്.എസ്.എഫ് കാമ്പസ് വിംഗ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ കയ്യൂം കടമ്പോഡ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പ്രസ്തുത പരിപാടിയില്‍ ജില്ലയിലെ ഓരോ മേഖലകളില്‍ നിന്നും പതിനഞ്ചില്‍ കുറയാത്ത വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കണമെന്ന് എസ്.കെ.എസ്. എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചവും അറിയിച്ചു. ജില്ലയിലെ മുഴുവന്‍ ക്യാമ്പസുകളില്‍ നിന്നും വിദ്യാര്‍ത്ഥി പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ക്യാമ്പസ് വിംഗ് ജില്ലാ ചെയര്‍മാന്‍ സയ്യിദ് സവാദ് തങ്ങള്‍, കണ്‍വീനര്‍ സമീര്‍ ചെറുവത്തൂര്‍, കാമ്പസ് വിംഗ് ജില്ലാനിരീക്ഷകന്‍ മുനീര്‍ ഫൈസി ഇടിയടുക്ക എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.