തേഞ്ഞിപ്പലം: വിവാഹപ്രായ പരിധിയുടെ മറവില്‍ ചിലകേന്ദ്രങ്ങള്‍ നടത്തുന്ന ശരീഅത്ത് വിരുദ്ധനീക്കം സര്‍വ്വശക്തിയുമുപയോഗിച്ചു ചെറുത്തുതോല്‍പിക്കുമെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന അടിയന്തിര പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഭരണഘടനയും, വിശുദ്ധ ശരീഅത്തും അനുവദിച്ച വ്യക്തിനിയമങ്ങളില്‍ ഇടപെടാനോ മാറ്റിമറിക്കാനോ ആരെയും അനുവദിക്കില്ല.
ഇസ്‌ലാം ശരീഅത്തിനെതിരില്‍ വിരുദ്ധശക്തികള്‍ സംഘം ചേര്‍ന്നു നടത്തുന്ന കുപ്രചരണം അവസാനിപ്പിക്കണം. രാജ നീതിയും മാധ്യമനീതിയും മുസ്‌ലിം സമുദായത്തിന് നിഷേധിക്കപ്പെട്ടുകൂടാ.
കൊച്ചുപെണ്‍കുട്ടികളെ കെട്ടിക്കാനുള്ള വ്യഗ്രതയായി വിഷയം മാറ്റാനാണ് പലരും ശ്രമിക്കുന്നത്. വ്യഭിചാരം തടയിടുകയാണ് വിവാഹത്തിന്റെ ലക്ഷ്യം. എന്നാല്‍ വ്യഭിചാരം നടന്നാലും വിവാഹം താമസിപ്പിക്കുന്നതാണ് പരിഷ്‌കൃതമെന്ന വിധമാണ് ചര്‍ച്ചകള്‍. ശരീരശാസ്ത്രപരമായി വിവാഹത്തിന് സന്നദ്ധയും ആവശ്യവും ഉള്ളവര്‍ തമ്മിലുള്ള ഉടമ്പടിയാണ് വിവാഹം. ഈ അവകാശം ഉഭയകക്ഷികള്‍ക്ക് നിധേഷിക്കപ്പെടുന്ന നിയമനിര്‍മാണം തിരുത്തണമെന്നും ശരീഅത്ത് സംരക്ഷണാര്‍ത്ഥം ഏതറ്റംവരെ പോകാനും സംഘടന പ്രതിബദ്ധമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. ഉമര്‍ ഫൈസി സ്വാഗതം പറഞ്ഞു ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പി.കുഞ്ഞാണി മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, യു.എം. ശാഫി ഹാജി, എസ്.കെ. ഹംസ ഹാജി പയ്യന്നൂര്‍, ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, സി.ടി.അബ്ദുല്‍ഖാദര്‍ ഹാജി തൃക്കരിപ്പൂര്‍, ടി.ഖാലിദ് കൊയിലാണ്ടി, പി.എം.കോയ മുസ്‌ലിയാര്‍, കെ.എന്‍.എസ്. മൗലവി, കെ.എം.കുഞ്ഞമ്മദ് മുസ്‌ലിയാര്‍, നാസര്‍ഫൈസി കൂടത്തായി, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ടി.കെ.പരീക്കുട്ടി ഹാജി, ടി.സി.അലി മുസ്‌ലിയാര്‍ വയനാട്, സൈതലവി ഹാജി, കെ.ടി. കുഞ്ഞുമോന്‍ ഹാജി, കെ.കെ.എസ്.തങ്ങള്‍ വെട്ടിച്ചിറ, എ.കെ.ആലിപ്പറമ്പ്, കെ.എം.കുട്ടി, കാടാമ്പുഴ മൂസ്സ ഹാജി, ചെറീദ് ഹാജി, അബ്ദുല്‍അസീസ് മുസ്‌ലിയാര്‍, അബൂബക്കര്‍ മൗലവി, ടി.എ.ഹംസ ഹാജി, കെ.കെ.മുഹമ്മദ് പെരിങ്ങത്തൂര്‍, അഹമ്മദ് തെര്‍ളായി, മൊയ്തുഹാജി പാലത്തായി, അബ്ദുല്‍ബാഖി എ.കെ, കെ.പി.മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, ലത്തീഫ് മുസ്‌ലിയാര്‍ കായംകുളം, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ടി.കെ.സി.അബ്ദുല്‍ഖാദിര്‍ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.