വിവാഹ പ്രായം കോടതിയെ സമീപിക്കുന്നത് നിയമ സംരക്ഷണം തേടി : മുസതഫ മാസ്‌ററര്‍ മുണ്ടുപാറ

മുസതഫ മാസ്‌ററര്‍ മുണ്ടുപാറ ഉദ്ഘാടന പ്രസംഗം
 നടത്തുന്നു
റിയാദ് : അനിവാര്യമായ സാഹചര്യങ്ങളില്‍ വിവാഹിതരായവര്‍ക്ക് നിയമക്കുരുക്കുകളില്‍ നിന്ന് രക്ഷ ലഭിക്കാനാണ് വിവാഹപ്രായത്തിന്റെ കാര്യത്തില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ മുസ്‌ലിം സംഘടകള്‍ തീരുമാനിച്ചതെന്ന് മുസ്‌ലിം വെക്തി നിയമ സംരക്ഷണ സമിതി കണ്‍വീനര്‍ മുസതഫ മാസ്‌ററര്‍ മുണ്ടുപാറ പറഞ്ഞു. വിവാഹപ്രായത്തില്‍ ലഭിക്കുന്ന ഇളവുകള്‍ സ്ത്രീ വിദ്യാഭ്യാസ പുരോഗതിയെ തകര്‍ക്കുമെന്ന വാദം ശരിയല്ല. ഈ നിയമം നിലവിലുളളപ്പോള്‍ തന്നെ അനേകം വിവാഹങ്ങള്‍ പതിനെട്ട് വയസ്സിനു മുമ്പ് നടക്കുന്നുവെന്നതിന്റെ തെളിവാണ് അടുത്ത് നടന്ന ചില വിവാഹങ്ങളിലെ നിയപാലകരുടെ ഇടപെടലുകള്‍. അനിവാര്യമായ സാഹചര്യങ്ങളില്‍ പതിനെട്ട് വയസ്സിനു മുമ്പ് വിവാഹിതരായവര്‍ ഭാവിയില്‍ ജയില്‍ ശിക്ഷയും പിഴയും ഏററുവാങ്ങേണ്ടി വരും. സമകലീന സാഹചര്യം വിവാഹ പ്രായത്തിന്റെ കാര്യത്തില്‍ പുനര്‍ചിന്ത അനിവര്യമാക്കുന്നുണ്ടെന്നാണ് ഫെമിനിസം കരുത്താര്‍ജിച്ച പശ്ചാത്യനാടുകളില്‍ പോലും വിവാഹപ്രായത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ തെളിയിക്കുന്നതെന്നും നിയമ സുരക്ഷ ലഭിക്കാന്‍ നിയമ പീഠങ്ങളെ സമീപിക്കാനുളള തീരുമാനത്തെ വിവാദമാക്കുന്നവരുടെ ലക്ഷ്യം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. SKIC റിയാദ് സെന്‍ട്രല്‍ കമ്മിററി സംഘടിപ്പിച്ച പ്രവര്‍ത്തക കണ്‍വെന്‍ഷന്റെ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
- Alavikutty. AK Olavattoor