ചെമ്പരിക്ക ഖാസി ശൈഖുനാ സി.എം ഉസ്താദിന്റെ മരണം;സി.ബി.ഐ അന്വേഷണത്തിന് മകന്‍ ഹര്‍ജി നല്കി


 കൊച്ചി: കാസര്‍കോട് ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് സി.ബി.ഐയുടെ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

ഖാസിയുടെ മകന്‍ സി.എ മുഹമ്മദ് ഷാഫിയാണ് കോടതിയെ സമീപിച്ചത്. നിലവിലെ സി.ബി.ഐ അന്വേഷണം കാര്യക്ഷമമല്ലെന്നും മരണം ആത്മഹത്യയാക്കി തീര്‍ക്കാനാണ് സി.ബി.ഐ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
തന്റെ പിതാവിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും മരണം ആത്മഹത്യയോ അപകടമോ അല്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി പിന്നീട് പരിഗണിക്കും.