പൊന്നാട് സുന്നി സമ്മേളനം സമാപിച്ചു

പൊന്നാട് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച
സുന്നി സമ്മേളനം അബ്ദുല്‍ബാരി മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യുന്നു 
പൊന്നാട്:എസ്.കെ.എസ്.എസ്.എഫ്. യൂണിറ്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ നടത്തിയ സുന്നി സമ്മേളനം അബ്ദുല്‍ബാരി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ആനുകാലിക വിഷയങ്ങളെ സംബന്ധിച്ചു എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. വ്യാജ കേശത്തിന്റെ മറവില്‍ നടത്തുന്ന ചൂഷണം തുറന്നുകാട്ടിയ സമ്മേളനത്തില്‍ അലവി ദാരിമി കുഴിമണ്ണ, ആബിദ് ഹുദവി തച്ചണ്ണ, പി.എ.ജബ്ബാര്‍ ഹാജി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, ശംസുദ്ദീന്‍ മുസ്‌ലിയാര്‍, ശൈഖ് മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ സംസാരിച്ചു. പി.എം.മുഹമ്മദ് സ്വാഗതവും ജാഫര്‍ വി നന്ദിയും പറഞ്ഞു.