സമസ്‌ത ബഹ്‌റൈന്‍ ഹജ്ജ്‌യാത്രയയപ്പ്‌ ഇന്ന്‌ മദ്‌റസഓഡിറ്റോറിയത്തില്‍

മനാമ: സമസ്‌ത കേരള സുന്നീജമാഅത്തിന്‌ കീഴില്‍ഒക്ടോബര്‍അഞ്ചിനു പുറപ്പെടുന്ന ഹജ്ജ്‌സംഘത്തിനുള്ളയാത്രയയപ്പ്‌സംഗമം ഇന്ന്‌ (2/10/13) രാത്രി 8മണിക്ക്‌ മനാമ സമസ്‌ത മദ്‌റസഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ്‌ ഫക്‌റുദ്ധീന്‍ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്ന പരിപാടിയില്‍യു.എ.ഇസുന്നീകൌണ്‍സില്‍ മുന്‍ ജനറല്‍സിക്രട്ടറിയുംസുന്നീയുവജന സംഘംമലപ്പുറംജില്ലാസാരഥിയും പ്രമുഖ പണ്ഡിതനും വാഗ്‌മിയുമായസി.എച്ച്‌ത്വയ്യിബ്‌ഫൈസിമുഖ്യാതിഥിയായിരിക്കും. ശൈഖ്‌ ബസ്സാംസയാനി, ശൈഖ്‌ആദില്‍, അന്‍സാര്‍ അന്‍വരി കൊല്ലംമറ്റു പ്രമുഖവ്യക്തികളും നേതാക്കളുംസംബന്ധിക്കും.