മദ്രസ്സ മാനേജ്‌മെന്റുകള്‍ ബാധ്യത നിറവേറ്റണം : ആലിക്കുട്ടി മുസ്ലിയാര്‍

ആലിക്കുട്ടി മുസ്ലിയാര്‍
പെരിന്തല്‍മണ്ണ : സമുദായത്തിന്റെ വിജ്ഞാനകേന്ദ്രങ്ങളായ മദ്രസ്സകളുടെ മാനേജ്‌മെന്റുകള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ബാധ്യത നിറവേറ്റണമെന്ന് സമസ്ത സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.പെരിന്തല്‍മണ്ണ മേഖല മദ്രസ്സ മാനേജ്‌മെന്റ് കമ്മിറ്റി ബോധവത്ക്കരണ ക്ലാസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗ്രാന്റ് ഇന്‍ എയ്ഡ് കേന്ദ്രകമ്മിറ്റിയംഗം സുബൈര്‍ നെല്ലിക്കാപറമ്പ് വിഷയം അവതരിപ്പിച്ചു.അബ്ദുല്ല ഫൈസ് വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു.എന്‍.അബൂബക്കര്‍,സിദ്ദീഖ് ഫൈസി അമ്മിനിക്കാട്,ഒ.കെ.എം.മൗലവി,ശംസുദ്ദീന്‍ ഫൈസി വെട്ടത്തൂര്‍,സിദ്ദീഖ് ഫൈസി ഏലംകുളം,എന്‍.ടി.സി.മജീദ്,പി.എ.അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.