റിയാദ്- ഇന്ന് സൂര്യാസ്തമയശേഷം മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് ദുല്‍ഹിജ്ജ 1 നാളെയായിരിക്കുമെന്ന് സഊദി സുപ്രീം കോടതി പ്രഖ്യാപിച്ചതായി അല്‍അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടെ ഈ വര്‍ഷത്തെ അറഫാ ദിനം ഒക്ടോബര്‍ 14 തിങ്കളാഴ്ചയും ബലി പെരുന്നാള്‍ 15 ചൊവ്വാഴ്ചയുമായിരിക്കുമെന്നും കോടതി പറഞ്ഞു. യു.എ.ഇ, ഖത്തര്‍,ബഹ്‌റൈൻ, കുവൈത് തുടങ്ങി ഭൂരിഭാഗ ഗള്‍ഫ് നാടുകളും മാസപ്പിറവിയില്‍ സൌദിഅറേബ്യയുടെ തീരുമാനം അംഗീകരിക്കാറാണ് പതിവ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമാണ്.അത് കൊണ്ട് തന്നെ ഒമാൻ ഒഴികെയുള്ള ഗള്‍ഫ് നാടുകളിലെല്ലാം ബലി പെരുന്നാള്‍ ചൊവ്വാഴ്ച തന്നെയായിരിക്കും ആഘോഷിക്കുക.