വിഘടിതർക്ക് താക്കീതായി കൊടുവള്ളിയില്‍ ആദര്‍ശ സമ്മേളനം

കൊടുവള്ളി: കൊടുവള്ളി പഞ്ചായത്ത് എസ്.വൈ.എസ്.-എസ്.കെ.എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം വൈകിട്ട് അഞ്ചിന് കൊടുവള്ളി ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു. കുഞ്ഞാലന്‍ കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി.
വ്യാജകേശത്തിന്റെ നാള്‍ വഴികള്‍ വിശദമായി വിശദീകരിച്ച്‌ സംസാരിച്ച അദ്ധേഹം വിഘടിത കുപ്രചരണങ്ങള്‍ക്ക്‌ അക്കമിട്ടു മറുപടി നല്‍കി. കേശ വിവാദത്തിന്‌ തിരികൊളുത്തിയ മര്‍കസ്‌ സമ്മേളനത്തിലെ നസബ വായനയും പിന്നീട്‌ വിഘടിതര്‍ക്കുണ്ടായ കരണം മറിച്ചിലുകളും വിശദീകരിച്ച അദ്ധേഹം ഒടുവില്‍ പൂനൂരില്‍ വിഘടിതര്‍ നടത്തിയ കുപ്രചരണങ്ങളെയും തുറന്നു കാട്ടി.   ഒടുവില്‍ സമസ്‌തയുടെ പാത അജയ്യമാണെന്ന്‌ സാക്ഷ്യപ്പെടുത്തുമ്പോള്‍ വമ്പിച്ച ജനാവലിയാണ്‌ സാക്ഷികളായി ഒഴുകിയെത്തിയിരുന്നത്‌.