പെരിന്തല്‍മണ്ണ: ഇസ്‌ലാമിക ശരീഅത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ പ്രതികരിക്കാന്‍ പെരിന്തല്‍മണ്ണ മേഖല ശരീഅത്ത് സംരക്ഷണ സമിതി രൂപീകരിച്ചു. സമസ്ത പോഷക ഘടകങ്ങളിലെ പ്രവര്‍ത്തകരുടെ യോഗത്തില്‍ ടൗണ്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദലി ഫൈസി അമ്പലക്കടവ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍ എം ടി മൊയ്തീന്‍ കുട്ടി ദാരിമി (ചെയര്‍മാന്‍), അഡ്വ റഷീദ് ഊത്തക്കാടന്‍, അബ്ദുല്‍ ശുക്കൂര്‍ മദനി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ഒ. മുഹമ്മദലി ഫൈസി (വൈസ് ചെയര്‍മാന്‍മാര്‍) പി എ അസീസ് പട്ടിക്കാട് (ജന: കണ്‍വീനര്‍), എം ടി അബൂബക്കര്‍ ദാരിമി, എ ടി എം ഫൈസി, ഫൈറൂസ് ഒറവമ്പുറം, സി എം അബ്ദുളള ഹാജി (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്‍ ടി സി മജീദ് (ട്രഷറര്‍)