ഇബാദ് പ്രഭാഷകര്‍ക്കുള്ള മന:ശാസ്ത്ര ശില്‍പശാല നാളെ ഇസ്‌ലാമിക് സെന്ററില്‍

കോഴിക്കോട്: റമദാന്‍ കാമ്പയിന്റെ ഭാഗമായി ഇബാദ് സംസ്ഥാന കമ്മിറ്റി റമദാന്‍ പ്രഭാഷകര്‍ക്കായി സംഘടിപ്പിക്കുന്ന മന:ശാസ്ത്ര ശില്‍പശാല ശനിയാഴ്ച ഉച്ചക്ക് 1.30 മുതല്‍ കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടക്കും. പ്രഭാഷണം: ആത്മീയവഴികള്‍, പ്രഭാഷണരീതി തുടങ്ങി വിവിധ വിഷയങ്ങളിലെ അവതരണങ്ങളും മാറ്റര്‍ വിതരണവും ശില്‍പശാലയില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക്: 9744511999, 9249942363.