വിശുദ്ധ റമദാനെ അര്‍ഹിക്കുന്ന ഗൌരവത്തോടെ കാണണം -ഗഫൂര്‍ മൌലവി ചേളാരി

അബ്ദുല്‍ ഗഫൂര്‍ മൌലവി മസ്കത്തിലെ  പള്ളിയില്‍ പ്രഭാഷണം നടത്തുന്നു. 
മസ്കറ്റ്‌വിശുദ്ധ റമദാനിന്റെ മുന്നൊരുക്കമായി മസ്കത്ത് സുന്നീ സെന്ററിനു കീഴില്‍ മത്ര മേമന്‍ മസ്ജിദിലും റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയിലും റമദാന്‍ സന്ദേശ പ്രഭാഷണങ്ങളും പ്രാര്‍ഥനാ സദസ്സുകളും സംഘടിപ്പിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ യു.എ.ഇ. മതകാര്യ വകുപ്പിലെ പണ്ഡിതനം പ്രബോധകനുമായ അബ്ദുല്‍ ഗഫൂര്‍ മൌലവി ചേളാരി മുഖ്യ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിച്ചു. വിശുദ്ധ റമദാനെ അതര്‍ഹിക്കുന്ന ഗൌരവത്തോടെ കാണാനും വ്രതാനുഷ്ഠാനത്തില്‍ ഇസ്ലാം നിഷക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാനും വിശ്വാസികള്‍ പ്രത്യകം ശ്രദ്ധിക്കണമെന്ന് റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയില്‍ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. കേവലം അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കുക മാത്രമല്ല നോമ്പ്. ശരീരത്തിന്റെ വിവിധ ഇഛ്ചകളെ കടിഞ്ഞാനിടാനുള്ള പ്രതിരോധ ശേഷിയാണ്‍ നാം നോമ്പിലൂടെ ആര്‍ജ്ജിക്കുന്നത്. അതു കൊണ്ട് തന്നെ നോമ്പിന്റെ പ്രതിഫലം നഷടപ്പെടുന്ന സൂക്ഷ്മമായ കാര്യങ്ങളില്‍ നിന്നു പോലും വിട്ടു നില്ക്കാന്‍ നാം കൂടുതല്‍ ജാഗ്രത് കാണിക്കണം അദ്ദേഹം പറഞ്ഞു. ഇയ്യാട് അബൂബക്കര്‍ ഫൈസി അധ്യക്ഷനായിരുന്നു. അബ്ബാസ് ഫൈസി, ഹസന്‍ ബാവ ഹാജി, ഇബ്രാഹിം ദാരിമി, ഹാശിം ഫൈസി എന്നിവര്‍ പങ്കെടുത്തു.