കാസര്‍ഗോഡ് ജില്ലാ SKSSF മനുഷ്യജാലിക മഞ്ചേശ്വരത്ത്

കാസര്‍ഗോഡ് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി വിവിധ കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന മനുഷ്യജാലിക കാസര്‍ഗോഡ് ജില്ലാ തല പരിപാടി മഞ്ചേശ്വരം ഹൊസങ്കടിയില്‍ വെച്ച് നടത്താന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പരിപാടിയുടെ ഭാഗമായി യൂണിറ്റ്-ക്ലസ്റ്റര്‍-മേഖല തലങ്ങളില്‍ പ്രചരണ പരിപാടികള്‍ ആരംഭിക്കാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി റശീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര, എം.. ഖലീല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഹാശിം ദാരിമി ബെദിര, എം.. ഖലീല്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഹാശിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, ഹബീബ് ദാരിമി പെരുന്പട്ട, സയ്യിദ് ഹുസൈന്‍ തങ്ങള്‍, മൊയ്തു ചെര്‍ക്കരള, ആലിക്കുഞ്ഞി ദാരിമി, സി.പി. മൊയ്തു മൗലവി, കെ.എം. ശറഫുദ്ദീന്‍, ഫാറൂഖ് കൊല്ലംപാടി, റസാഖ് അര്‍ശആദി കന്പഡാജ, ഹമീദ് നദ്‍വി ഉദുമ, കെ.എച്ച്. അശ്റഫ് ഫൈസി കിന്നിംഗാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- മന്‍സൂര്‍ കളനാട്