കുവൈത്ത്
സിറ്റി : സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമായുടെ
85-ാം
വാര്‍ഷികത്തിന്‍റെ കുവൈത്തിലെ
പ്രചാരണോദ്ഘാടന പരിപാടിയുടെ
ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി
കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍
ഭാരവാഹികള്‍ അറിയിച്ചു.
നാളെ (27-10-2011
വെള്ളി)
വൈകുന്നേരം
6 മണിക്ക്
അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍
വെച്ച് നടത്തപ്പെടുന്ന പരിപാടി
പാണക്കാട് സയ്യിദ് റശീദലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. പ്രസിഡന്‍റ്
സിദ്ധീഖ് ഫൈസിയുടെ അധ്യക്ഷതയില്ന
നടക്കുന്ന സമ്മേളനത്തില്‍
ശംസുദ്ധീന്‍ ഫൈസി മുഖ്യപ്രഭാഷണം
നടത്തും. കുവൈത്തിലെ
മത സാമൂഹിക സാംസ്കാരിക രംഗത്തെ
പ്രമുഖര്‍ സംബന്ധിക്കും.