കാസര്‍കോട് : ആദര്‍ശപ്രചരണരംഗത്ത് പുതിയ കര്‍മ്മപദ്ധതികളുമായി
എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍
വരെ സംഘടിപ്പിക്കുന്ന ആദര്‍ശ കാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്റെ ഭാഗമായി
കാസര്‍കോട് ടൗണ്‍ഹാളില്‍ വെച്ച് നടന്ന മുഖാമുഖം പരിപാടിക്ക് ജില്ലയിലെ
മുജാഹിദിലെ ഇരുവിഭാഗത്തിന്റെയും ജമാഅത്തെ ഇസ്ലാമി എന്നിവയുടെ ജില്ലാ കമ്മിറ്റികളെ
രേഖാമൂലം ഔദ്ദ്യോഗീകമായി ക്ഷണക്കത്ത് നല്‍കിയിട്ടും ആദര്‍ശ രംഗത്തെ ഭിന്നത
തീര്‍ക്കാന്‍ തയ്യാറായി വരാത്തത് അവരുടെ ആദര്‍ശരംഗത്തെ പൊള്ളത്തത്തെയാണ്
വ്യക്തമാക്കുന്നതെന്നും, ഈ വിഷയത്തില്‍ അത്തരക്കാര്‍ക്ക് സംവാദ സമയത്ത്
ഉണ്ടാകാന്‍ പോകുന്ന പരാജയം മുന്‍കൂട്ടി കണ്ടതുകൊണ്ടാണ് ഇതില്‍ നിന്ന്
പിന്തിരിഞ്ഞതെന്നും മനസ്സിലാക്കുന്നുവെന്ന് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി
ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍
പറഞ്ഞു. കാമ്പയിന്‍ സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രൊഫ. കെ.
ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. അഹ്‌ലു സുന്നത്തുവല്‍ ജമാഅത്തിന്റെ
ആശയവിശദീകരണവും തവസ്സ്വുല്‍, ഇസ്‌തിഖാസ, സ്‌ത്രീപള്ളിപ്രവേശം, തറാവീഹ്,
ജുമുഅഖത്തുബ തുടങ്ങിയ തര്‍ക്കവിഷയങ്ങളിലുളള സംശയനിവാരണവും പരിപാടിയില്‍ വെച്ച്
നടന്നു. മുസ്‌തഫ അഷ്‌റഫി കക്കുപ്പടി, എം.ടി.അബൂബക്കര്‍ ദാരിമി, ഗഫൂര്‍ അന്‍വരി
എടപ്പാള്‍, ശൗക്കത്ത് ഫൈസി മഞ്ചേരി തുടങ്ങിയവര്‍ മുഖാമുഖത്തിന് നേതൃത്വം നല്‍കി
എം.എസ്. തങ്ങള്‍ മദനി പൊവ്വല്‍ പ്രാര്‍ത്ഥനയ്‌ക്ക് നേതൃത്വം നല്‍കി. ജില്ലാ
പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി റഷീദ്
ബെളിഞ്ചം സ്വാഗതം പറഞ്ഞു. എം.എ. ഖാസി മുസ്ല്യാര്‍, അബ്‌ദുസ്സലാം ദാരിമി ആലംപാടി,
പള്ളങ്കോട് അബ്‌ദുല്‍ ഖാദര്‍ മദനി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, ഇ.പി. ഹംസത്തു
സഹദി, അബ്‌ദുല്ല ഫൈസി ചെങ്കള, അബ്‌ദുല്‍ ഖാദര്‍ ഫൈസി, കരീം ഫൈസി മുക്കോട്, ഖാസിം
ദാരിമി സവനൂര്‍, മഹ്മൂദ് ദാരിമി, സയ്യിദ് ഹാദി തങ്ങള്‍, അബ്‌ദുല്‍ ഖാദര്‍ ബാഖവി,
അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലംപാടി, എം.എ.
ഖലീല്‍, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, ബഷീര്‍ ദാരിമി തളങ്കര,
മൊയ്‌ദീന്‍ ചെര്‍ക്കള, എസ്.പി. സലാഹുദ്ദീന്‍, കെ.എം. ഷറഫുദ്ദീന്‍, മുഹമ്മദലി
നീലേശ്വരം തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിന്റെ
ഭാഗമായി മേഖലതലത്തില്‍ ആദര്‍ശ പ്രഭാഷണവും ക്ലസ്റ്റര്‍ തലങ്ങളില്‍ സുന്നത്ത്
ജമാഅത്ത് വിശദീകരണവും ശാഖാതലങ്ങളില്‍ സി.ഡി പ്രദര്‍ശനവും നടക്കും. കാമ്പയിന്റെ
സമാപനമായി ജില്ലാതലത്തില്‍ ആദര്‍ശയാത്രയും നവീന സൗകര്യങ്ങളോടെ മുഖാമുഖം പരിപാടിയും
സംഘടിപ്പിക്കും.
- റഷീദ് ബെളിഞ്ചം (SKSSF ജില്ലാ ജനറല്‍ സെക്രട്ടറി)