കണ്ണൂര്‍ : സമസ്തകേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രതിനിധിസംഗമം കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. കെ.ടി.അബ്ദുള്ള മൗലവിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹാഷിം കുഞ്ഞിതങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുത്തു.
പി.ടി.മുഹമ്മദ്, പി.പി.ഉമര്‍ മൗലവി, എസ്.കെ.ഹംസ ഹാജി, മൊയ്തു ഹാജി പാലത്തായി, അഹമ്മദ് തേര്‍ളായി, കെ.വി.സൂപ്പി എന്നിവര്‍ പ്രസംഗിച്ചു. കെ.കെ.മുഹമ്മദ് സ്വാഗതവും നജീബ് മുട്ടം നന്ദിയും പറഞ്ഞു.