സമസ്‌ത സമ്മേളനം; തിരൂരങ്ങാടി മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു

തിരൂരങ്ങാടി : സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍ വേങ്ങര കൂരിയാട്‌ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച്‌ നടക്കുന്ന സമസ്‌ത 85 -ാം വാര്‍ഷിക സമ്മേളനത്തിന്‌ തീരൂരങ്ങാടി മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. ചെമ്മാട്‌ ഖിദ്‌മത്തുല്‍ ഇസ്‌്‌ലാം മദ്രസയില്‍ വെച്ച്‌ നടന്ന സ്വാഗതസംഘ രൂപീകരണ സംഗമം എസ്‌.എം ജിഫ്രി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി അധ്യക്ഷത വഹിച്ചു. പി.പി മുഹമ്മദ്‌ ഫൈസി മുഖ്യപ്രഭാഷനം നടത്തി. അബ്‌ദുല്‍ ഖാദിര്‍ ഖാസിമി സ്വാഗതവും ഇസ്‌ഹാഖ്‌ ബാഖവി നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ : എസ്‌.എം ജിഫ്രി തങ്ങള്‍ , ഡോ.ബഹാഉദ്ദീന്‍ നദ്‌വി (മുഖ്യരക്ഷാധികാരികള്‍ ); അബ്‌ദുല്‍ഖാദിര്‍ ഖാസിമി (ചെയര്‍മാന്‍ ); ഇസ്‌ഹാഖ്‌ ബാഖവി (കണ്‍വീനര്‍ ); ടി.സി മുഹമ്മദ്‌ ഹാജി (ട്രഷറര്‍ ); ഇബ്രാഹീം മുസ്ലിയാര്‍ എടരിക്കോട്‌, അബ്‌ദുല്‍ കരീം കോഴിച്ചെന, സുബൈര്‍ ബാഖവി പാലത്തിങ്ങല്‍ (വൈ. ചെയര്‍മാന്‍ ); അലവിക്കുട്ടി ഹാജി കൊടിഞ്ഞി, കുഞ്ഞിപ്പോക്കര്‍ സാഹിബ്‌ അട്ടക്കുളങ്ങര, ഹൈദര്‍ മൗലവി എടരിക്കോട്‌, സലാം ദാരിമി ചെമ്മാട്‌, കുഞ്ഞിമുഹമ്മദ്‌ ഹാജി കാച്ചടി (ജോ. കണ്‍ ).

യു.ശാഫി ഹാജി ചെമ്മാട്‌ (ഫിനാന്‍സ്‌ ചെയര്‍മാന്‍ ); സിദ്ദീഖ്‌ ഹാജി ചെമ്മാട്‌ (കണ്‍ ).
സലീം സിദ്ദീഖി എടരിക്കോട്‌ (പ്രചരണ കമ്മറ്റി ചെയര്‍മാന്‍ ); നൗഷാദ്‌ ചെട്ടിപ്പടി (കണ്‍ ).
SYS, SKSSF പഞ്ചായത്ത്‌ മേഖല ഭാരവാഹികള്‍ റെയ്‌ഞ്ച്‌ തല പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.
- ജവാദ്‌ വി.പി.