ലീഗ് നേതൃത്വത്തിന്റെ പിന്നില്‍ നില്‍ക്കേണ്ട ഗതികേട് സമസ്തക്കില്ല : SKSSF


കോഴിക്കോട്  : കേരളത്തിലെ ആധികാരിക പണ്ഡിത പ്രസ്ഥാനമാണ്‌ സമസ്ത. സമസ്തക്ക്‌ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുമ്പിലും ഒച്ചനിച്ചു നില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല എന്ന് SKSSF സംസ്ഥാന സെക്രട്ടറി ഓണംപള്ളി മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു. . ലീഗ് നേതൃത്വത്തിന്റെയും രാഷ്ട്രീയ നിലപാടുകളുടെയും പിന്നില്‍ നില്‍ക്കേണ്ട ഗതികേട് സമസ്തക്കില്ല. ലീഗ് പറയുന്നതൊക്കെ സമസ്ത അനുസരിക്കുമെന്നു കരുതുന്നവര്‍ വിഡ്ഢികളാണ്. സമസ്തക്ക്‌ സ്വന്തമായ നിലപാടുകളും സ്വതന്ത്രമായ തീരുമാനങ്ങളും ഉണ്ട്. അതനുസരിച്ച് സമസ്ത മുന്നോട്ടു പോകും. സമസ്തയുടെ നയനിലപാടുകളെ മനസ്സിലാക്കാത്തവര്‍ ആണ് സമസ്തക്കെതിരെ ശബ്ദിക്കുന്നത്‌. വിലപേശല്‍ രാഷ്ട്രീയത്തിലൂടെ സമസ്ത ഒന്നും നേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.