കുമ്പഡാജ : SKSSF കാസര്‍കോട് ജില്ലാ കമ്മിറ്റി അടിയന്തിരമായി
നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടത്തേണ്ട രണ്ട്
സെക്ഷനുകളിലായി അഞ്ചര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഒക്‌ടോബര്‍ 29ന്
രാവിലെ 9 മണി മുതല്‍ കറുവത്തടുക്ക ഗവ.എല്‍.പി.സ്‌കൂളില്‍ വെച്ച് നടത്താന്‍
ബദിയടുക്ക മേഖല SKSSF പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. സമസ്‌ത പിന്നിട്ട
വഴികള്‍, സംഘടനാപ്രവര്‍ത്തകര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശനം എന്നീ വിഷയങ്ങളില്‍ രണ്ട്
ക്ലാസ്സുകള്‍ നത്തും. യോഗത്തില്‍ മേഖല പ്രസിഡണ്ട് മുനീര്‍ ഫൈസി ഇടിയടുക്ക അധ്യക്ഷത
വഹിച്ചു. ജില്ലാജനറല്‍സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്‌ഘാടനം ചെയ്‌തു. ആലിക്കുഞ്ഞി
ദാരിമി, റസാഖ് അര്‍ശദി കുമ്പഡാജ, അബ്‌ദുല്ല ഫൈസി കുഞ്ചാര്‍, ബഷീര്‍ മൗലവി
കുമ്പഡാജ, സിദ്ദീഖ് ബെളിഞ്ചം, ഹമീദ് അര്‍ശദി ഉക്കിനടുക്ക തുടങ്ങിയവര്‍
സംസാരിച്ചു.