ബഹ്‌റൈന്‍ സമസ്‌ത ഹജ്ജ്‌ യാത്രയപ്പ്‌ ഇന്ന്‌

മനാമ : സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ കമ്മറ്റി യുടെ നേതൃത്വത്തില്‍ ഈ വര്‍ഷം ഹജ്ജിനു പുറപ്പെടുന്നവര്‍ക്ക്‌ ഇന്നു (ശനിയാഴ്‌ച) രാത്രി 8 മണിക്ക്‌ മനാമ സമസ്‌താലയത്തില്‍ വെച്ച്‌ യാത്രയപ്പ്‌ നല്‍കുമെന്ന്‌ ഓഫീസില്‍ നിന്നറിയിച്ചു. ബഹ്‌റൈന്‍ ജംഇയ്യത്തുല്‍ ഇസ്‌ലാമിയ്യ എക്‌സിക്യൂട്ടീവ്‌ അംഗം ഫൈസല്‍ ഇബ്രാഹീം അല്‍മീര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ അസ്‌ഹര്‍ തങ്ങള്‍ , സമസ്‌ത പ്രസിഡന്റ്‌ സി.കെ.പി അലി മുസ്‌ലിയാര്‍ , സലീം ഫൈസി എന്നിവര്‍ പങ്കെടുക്കും. ഹജ്ജാജിമാര്‍ കൃത്യസമയത്ത്‌ എത്തിച്ചേരണം. വിശദ വിവരങ്ങള്‍ക്ക്‌ 00973-33169065 ല്‍ ബന്ധപ്പെടുക.