ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

ന്യൂദല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഇന്‍ മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് പദ്ധതി പ്രകാരം ന്യൂനപക്ഷസമുദായാംഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ നവംബര്‍ അഞ്ച് വരെ നല്‍കാം. അപേക്ഷാ ഫോറത്തിന്റെയും വിശദാംശങ്ങളുടെയും മാതൃക എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെയും ഓഫീസുകളിലുണ്ട്. www.education.kerala.gov.in സൈറ്റിലും ലഭിക്കും.