ത്വലബാ വിംഗ് പുതിയ ജില്ലാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി

കോഴിക്കോട് : SKSSF ത്വലബാ വിംഗ് സംസ്ഥാന സമിതി പുതിയ ജില്ലാ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. എറണാകളും ജില്ലാ ചെയര്‍മാനായി അബ്ദുല്‍ വഹാബ്, കണ്‍വീനര്‍ അബ്ദുല്‍ ഖാദിര്‍, ട്രഷറര്‍ മുഹമ്മദ് ഇഖ്ബാല്‍ എന്നിവരെയും ലക്ഷദ്വീപ് ചെയര്‍മാനായി ജഅ്ഫര്‍ ഹുസൈന്‍, കണ്‍വീനര്‍ അബ്ദുല്‍ റഊഫ്, ട്രഷറര്‍ അബ്ദുല്‍ റഹീം, വൈസ് ചെയര്‍മാന്‍ ഖദീര്‍ അഹ്‍മദ്, ജോ.കണ്‍വീനര്‍ മുഹമ്മദ് യാസീന്‍ തുടങ്ങിയവരെയും നീലഗിരി ജില്ലാ കണ്‍വീനറായി മുഹമ്മദ് റഫീഖ്, ആലപ്പുള ജില്ലാ കണ്‍വീനറായി മുഹമ്മദ് ഉവൈസ്, കൊല്ലം ജില്ലാ കണ്‍വീനറായി മുഹമ്മദ് റഫീഖ് എന്നിവരെയും തെരഞ്ഞെടുത്തു. കോഴിക്കോട് ഇസ്‍ലാമിക് സെന്‍ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹ്‍സിന്‍ തങ്ങള്‍ കുറുന്പത്തൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാരിസ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, സലാം വയനാട് എന്നിവര്‍ സംസാരിച്ചു. റിയാസ് പാപ്പിനിശ്ശേരി സ്വാഗതവും ജുബൈര്‍ വാരന്പറ്റ നന്ദിയും പറഞ്ഞു.