ഹജ്ജ്; സുപ്രീംകോടതി വിധി; 151 പേര്‍ക്കുകൂടി അവസരം

കരിപ്പൂര്‍: കേന്ദ്ര ഹജ്ജ്കമ്മിറ്റി ക്വാട്ടയില്‍ കേരളത്തിലെ 151 പേര്‍ക്കുകൂടി ഹജ്ജിന് പോകാന്‍ അവസരം. സുപ്രീംകോടതി വിധിയനുസരിച്ചാണ് ഇവര്‍ക്ക് അവസരം ലഭിച്ചത്. അവസരം ലഭിച്ചവരുടെ കവര്‍നമ്പറും മറ്റു വിവരങ്ങളും ഹജ്ജ്കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവസരം ലഭിച്ചവര്‍ പാസ്‌പോര്‍ട്ടും ഫോട്ടോയും സഹിതം മുംബൈയിലെ കേന്ദ്ര ഹജ്ജ്കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. സൗദി സര്‍ക്കാരില്‍നിന്ന് ഹജ്ജ് വിസ ലഭ്യമാവുന്നമുറയ്ക്ക് യാത്രാതീയതികള്‍ പ്രഖ്യാപിക്കും. കേരളത്തില്‍നിന്നുള്ള ഹജ്ജ് യാത്ര അവസാനിച്ചതിനാല്‍ കേന്ദ്ര ഹജ്ജ്കമ്മിറ്റി നിര്‍ദേശിക്കുന്ന സംസ്ഥാനങ്ങള്‍ വഴിയായിരിക്കും ഇവര്‍ യാത്ര തിരിക്കുക. ബാങ്ക് റഫറന്‍സ് നമ്പറുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമായാല്‍ ഇവര്‍ ഹജ്ജ് ഫീസ് അടയ്ക്കണം. അസീസിയ കാറ്റഗറിയിലായിരിക്കും താമസമൊരുക്കുക. മൊത്തം 1,02,779 രൂപയാണ് 3136268352 എന്ന അക്കൗണ്ടില്‍ എസ്.ബി.ഐ ശാഖയില്‍ അടയേ്ക്കണ്ടിവരിക.