മദ്രസ ഗ്രാന്റ്: അപേക്ഷ നവംബര്‍ 21 വരെ; ഹെല്‍പ് ഡെസ്‌കുകള്‍ ഇന്ന് മുതല്‍

കോഴിക്കോട് : കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ച   മദ്രസ നവീകരണ ഗ്രാന്റി ന്‍റെ അവസാന തീയ്യതി    നവംബര്‍ 21ന് അവസാനിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഈ അവസരത്തില്‍ ജില്ലകളില്‍ സ്ഥാപന ഭൗതിക സൗകര്യത്തിനുള്ള കേന്ദ്ര ഗ്രാന്റ്, മദ്രസ മോഡണൈസേഷന്‍ ഗ്രാന്റ് എന്നിവയ്ക്ക് ഹെല്‍പ് ഡെസ്‌കുകള്‍ നടത്താന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ കേരള ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി തീരുമാനിച്ചു. ഹെല്‍പ് ഡെസ്‌കുകള്‍  ഇന്ന് മുതല്‍ ആരംഭിക്കും.
ഒക്ടോബര്‍ 26ന് കല്പറ്റ, നവംബര്‍ രണ്ടിന് കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ , മൂന്നിന് മലപ്പുറം സുന്നിമഹല്‍ , എട്ടിനു കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍ , ഒമ്പതിന് കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ 10 മണിക്ക് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
ടി.കെ. പരീക്കുട്ടിഹാജി, കെ.പി. മുഹമ്മദലി, മൊയ്തീന്‍കോയ അത്തോളി, കെ.കെ. മുഹമ്മദ്, നിസാര്‍ ഒളവണ്ണ, സി.പി. അബ്ദുല്ല, എം.എം. റസാഖ്, മമ്മദ് കോഡൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കണ്‍വീനര്‍മാരായ നടുക്കണ്ടി അബൂബക്കര്‍ സ്വാഗതവും സുബൈര്‍ നെല്ലിക്കാപറമ്പ് നന്ദിയും പറഞ്ഞു.