പെരുന്നാള്‍ ദിനത്തിലെ പരീക്ഷയും കോണ്‍ടാക്‌ട്‌ ക്ലാസ്സുകളും മാറ്റി വെയ്‌ക്കണം : SKSSF

കാസര്‍കോട്‌ : നവംബര്‍ 7 ന്‌ ബലിപെരുന്നാള്‍ ആയിരിക്കാന്‍ സാധ്യതയുളളതിനാല്‍ നവംബര്‍ 7, 8 തീയ്യതികളില്‍ കണ്ണൂര്‍ സര്‍വ്വകലാശാല നടത്താന്‍ തീരുമാനിച്ച ഡിഗ്രി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയും നവംബര്‍ 5,6 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുളള ഹയര്‍സെക്കന്ററി കോണ്‍ടാക്‌ട്‌ ക്ലാസ്സുകളും മറ്റൊരു ദിവസത്തേക്ക്‌ മാറ്റിവെയ്‌ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന്‌ SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ സര്‍വ്വകലാശാല പെരുന്നാള്‍ ദിവസം പരീക്ഷ നടത്താന്‍ തുനിഞ്ഞതുമായി ബന്ധപ്പെട്ട്‌ പരീക്ഷ കണ്‍ട്രോളറുമായി സംസാരിച്ചപ്പോള്‍ മാറ്റാന്‍ പറ്റുകയില്ലെന്ന ധിക്കാരപരമായ പെരുമാറ്റമാണ്‌ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇത്‌ പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- റഷീദ്‌ ബെളിഞ്ചം (SKSSF കാസര്‍ഗോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി)