വെട്ടിച്ചിറ : ആതവനാട്
ക്ലസ്റ്റര്‍ SKSSF സമ്മേളനവും പഠന ക്യാമ്പും നടത്തി. വെട്ടിച്ചിറയില്‍ നടന്ന പഠന
ക്യാമ്പ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
അബ്‌ദുല്‍ ബാരി ഫൈസി, അഹമ്മദ് ഫൈസി കക്കാട്, അബ്‌ദുറഹിമാന്‍ ഫൈസി കൊടുമുടി വിവിധ
വിഷയങ്ങളില്‍ ക്ലാസെടുത്തു. പുത്തനത്താണിയില്‍ നടന്ന സമാപന സമ്മേളനം പാണക്കാട്
സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ് ഷാഹുല്‍ ഹമീദ്
ജമലുല്ലൈലി തങ്ങള്‍, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, വി.പി.എ. തങ്ങള്‍,
അബൂബക്കര്‍ ബാഖവി സംബന്ധിച്ചു. ഫരീദ് റഹ്‌മാനി കാളികാവ് മുഖ്യപ്രഭാഷണം
നടത്തി.