കൊടുവള്ളി റെയിഞ്ച് 'തദ്‌രീബ് -2011' സംഗമം

കൊടുവള്ളി : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കൊടുവള്ളി റെയിഞ്ച് കമ്മിറ്റി സംഘടിപ്പിച്ച 'തദ്‌രീബ് -2011' സംഗമം മഹല്ല് ഖത്തീബ് ബഷീര്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. പട്ടിക്കാട് ഉസ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. കരീം ഫൈസി മുഖ്യപ്രഭാഷണം നടത്തി. 
റെയിഞ്ച് ഭാരവാഹികളായി പി. മുഹമ്മദ് മുസ്‌ല്യാര്‍ (പ്രസി), പി.കെ. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, എം. അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍ (വൈ. പ്രസി), കെ. അബ്ദുല്‍കരീം ബാഖവി (ജന. സെക്ര), ബഷീര്‍ റഹ്മാനി, സാജിദ് ഫൈസി (ജോ. സെക്ര), വി.എം. മുഹമ്മദ് മൗലവി (ഖജാ) എന്നിവരെ തെരഞ്ഞെടുത്തു.