തിരൂരങ്ങാടി : ഖത്തറില്‍ നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര മതസംവാദ സമ്മേളനത്തില്‍ പങ്കെടുക്കാനായി ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറും ആഗോള പണ്ഡിത സഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി തിങ്കളാഴ്ച്ച യാത്ര തിരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ തലസ്ഥാനമായ ദോഹയിയിലാണ്. തിയ്യതികളിലാണ് സെമിനാര്‍ .
മത സംവാദ രംഗങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളുടെ സാധ്യതകള്‍ കോണ്‍ഫന്‍സ് ചര്‍ച്ച ചെയ്യും. സാമൂഹ്യ മാധ്യമങ്ങള്‍ മത-സാസ്കാരിക രംഗങ്ങളില്‍ ചെലുത്തുന്ന സ്വാധീനം, മത സമൂഹങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം, നൂതന സാങ്കേതിക വിദ്യയുടെ മൂല്യങ്ങള്‍, മതവും ശാസ്ത്രവും തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്ക പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.