കണ്ണൂര്‍
യൂണിവേഴ്സിറ്റിയുടെ എം.എസ്.സി.
ജോഗ്രഫി
പരീക്ഷയില്‍ ഒന്നാം
റാങ്ക് നേടിയ ഷിജുവിനുള്ള ട്രെന്‍റ് ഉപഹാരം ടി.പി. തങ്ങള്‍ നല്‍കുന്നു |
നാദാപുരം
: കണ്ണൂര്‍
യൂണിവേഴ്സിറ്റിയുടെ എം.എസ്.സി.
ജോഗ്രഫി
പരീക്ഷയില്‍ ഒന്നാം റാങ്ക്
നേടിയ വാണിമേല്‍ സ്വദേശി
മയങ്ങിയില്‍ ഷിജു നാടിന്‍റെ
അഭിമാനമായി. കോടിയൂറ
മയങ്ങിയില്‍ നാണുവിന്‍റെയും
രാധയുടെയും മകനായ ഷിജു ഇത്
രണ്ടാം തവണയാണ് റാങ്കിന്‍റെ
മധുരം നുണയുന്നത്. കേരള
സര്‍വ്വകലാശാലയുടെ ഡിഗ്രി
പരീക്ഷയില്‍ ഷിജു രണ്ടാം
റാങ്കോടെയാണ് പാസ്സായിരുന്നത്.
കൂലിപ്പണി
ചെയ്ത് ജീവിതം നയിക്കുന്ന
കുടുംബ പശ്ചാത്തലമുള്ള
ഷിജുവിന്‍റെ വിജയത്തിന്
പിന്നില്‍ പ്രാരാബ്ധങ്ങളുടെ
കഥകളും കഠിനാദ്ധ്വാനത്തിന്‍റെ
കരുത്തുമാണ് നിറഞ്ഞു
നില്‍ക്കുന്നത്. പി.ജി.
പരീക്ഷ കഴിഞ്ഞ
ശേഷം രണ്ട് മാസത്തോളമായി
നാട്ടിലെ ഒരു ഹോട്ടലില്‍
ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ്
റാങ്കോട് കൂടി വിജയിച്ച വിവരം
അറിയുന്നത്.
നാടിന്
തന്നെ അഭിമാനകരമായ നിലയില്‍
തിളക്കമാര്‍ന്ന വിജയം കൈവരിച്ച
ഷിജുവിനെ വാണിമേല്‍ പഞ്ചായത്ത്
SKSSF ട്രെന്‍റ്
അനുമോദിച്ചു. കോടിയൂറ
മസ്ജിദുന്നൂര്‍ മഹല്ല്
ഭാരവാഹികളുടെയും നാട്ടുകാരുടെയും
സാന്നിദ്ധ്യത്തില്‍ ടി.പി.
തങ്ങള്‍ ഉപഹാരം
നല്‍കി. ട്രെന്‍റ്
സംസ്ഥാന കമ്മിറ്റി അംഗം റശീദ്
കോടിയൂറ അദ്ധ്യക്ഷത വഹിച്ചു.
മഹല്ല് ഇമാം
ജലീല്‍ യമാനി, ഇ.
കട്ട്യാലി
ഹാജി, കെ.പി.
മജീദ്,
ടി.കെ.
കുമാരന്‍,
ലത്വീഫ് പി.കെ.,
സിദ്ധീഖ്
വെള്ളിയോട്, ഒ.
മുനീര്‍,
നിസാര്‍ കെ,
പ്രസംഗിച്ചു.
രക്ഷിതാക്കളുടെയും
ട്രെന്‍റ് വിദ്യാഭ്യാസ
സമിതിയുടെയും പ്രോത്സാഹനവും
സഹായവുമാണ് ഇത്തരമൊരു
വിജയത്തിലേക്ക് തന്നെ
നയിച്ചതെന്ന് ഷിജു അനുസ്മരിച്ചു.
വീട്ടില്‍
വെച്ച് നടന്ന ചടങ്ങില്‍ അലി
വാണിമേല്‍ സ്വാഗതവും അസ്കര്‍
എന്‍. നന്ദിയും
പറഞ്ഞു.